‘സ്ത്രീകളെ ബഹുമാനിക്കുന്ന ഞങ്ങളുടെ സംസ്‌കാരം വീട്ടില്‍ നിന്ന് തുടങ്ങുന്നതാണ്, വിറയല്‍ നിര്‍ത്തി വ്യക്തിത്വമുണ്ടെങ്കില്‍ ചോദ്യത്തിന് ഉത്തരം പറയൂ’; മോദിയോട് രാഹുല്‍

ദില്ലി: കോണ്‍ഗ്രസ്, സ്ത്രീത്വത്തെ അപമാനിച്ചെന്ന നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി.

രാഹുലിന്റെ മറുപടി:

”മോദിജി, എല്ലാവരും ബഹുമാനമര്‍ഹിക്കുന്നുണ്ട്. സ്ത്രീകളെ ബഹുമാനിക്കുന്ന ഞങ്ങളുടെ സംസ്‌കാരം വീട്ടില്‍ നിന്ന് തുടങ്ങുന്നതാണ്. താങ്കള്‍ വിറയല്‍ നിര്‍ത്തി വ്യക്തിത്വമുണ്ടെങ്കില്‍ എന്റെ ചോദ്യത്തിന് ഉത്തരം പറയുകയാണ് വേണ്ടത്.

റഫേലിന്റെ ഒറിജിനല്‍ കരാര്‍ താങ്കള്‍ ഒഴിവാക്കിയപ്പോള്‍ പ്രതിരോധ മന്ത്രിയും വ്യോമസേനയും എതിര്‍ത്തിരുന്നു. ഉണ്ടോ ഇല്ലയോ എന്ന് മാത്രം താങ്കള്‍ പറഞ്ഞാല്‍ മതി”.-രാഹുല്‍ ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News