സിബിഐ തലപ്പത്തെ തര്‍ക്കം വീണ്ടും രൂക്ഷമായി തുടരുന്നു.ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ഉത്തരവുകള്‍ റദ്ദാക്കിയ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ തീരുമാനത്തിനെതിരെ ഡിസിപി ദേവേന്ദര്‍ കുമാര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു.
എഴുപത്തിയേഴു ദിവസത്തെ നിര്‍ബന്ധിത അവധി കഴിഞ്ഞ് ഇന്നലെയാണ് അലോക് വര്‍മ ചുമതലയില്‍ പ്രവേശിച്ചത്. സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തിലാണ് അലോക് വര്‍മ്മ തിരികെ പ്രവേശിച്ചത്.
അലോക് കുമാര്‍ അവധിയില്‍ പ്രവേശിച്ച സമയത്ത് ഇടക്കാല ഡയറക്ടര്‍ ആയിരുന്ന നാഗേശ്വര്‍ റാവുവിന്റെ സ്ഥലം മാറ്റ ഉത്തരവുകള്‍ ഇന്നലെ അലോക് വര്‍മ്മ റദ്ദാക്കിയിരുന്നു.
സ്‌പെഷല്‍ ഡയറക്ടര്‍ രകേഷ് അസ്ഥാനയ്‌ക്കെതിരായ കേസന്വേഷിച്ച എ കെ ബസ്സി, എംകെ സിന്‍ഹ, എസ് എ ഗുരു തുടങ്ങിയ ഉന്നതോദ്യോഗസ്ഥരുടേതടക്കം എല്ലാവരുടെയും സ്ഥല മാറ്റങ്ങള്‍ റദ്ധാക്കിയവയില്‍ പെടും. ഒക്ടോബര്‍ 24 ന് വര്‍മ്മയെ നീക്കിയ ശേഷം മുതല്‍ ജനുവരി 8 വരെയുള്ള സ്ഥലം മാറ്റങ്ങളാണ് റദ്ദാക്കിയത്

Get real time update about this post categories directly on your device, subscribe now.