ദില്ലി: ജിഎസ്ടി രജിസ്ട്രേഷന്‍ പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്തി. ജിഎസ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം.

ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. സേവന നികുതിയിലും കുറവ് വരുത്തിയിട്ടുണ്ട്. 50 ലക്ഷം വരെയുള്ള സ്ഥാപനങ്ങള്‍ 6 ശതമാനം നികുതി നല്‍കിയാല്‍ മതി.

കേരളത്തിന് പ്രളയ സെസ് പിരിക്കാനും ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കി.

രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം സെസ് പിരിക്കാനാണ് അനുമതി. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കുമേല്‍ സെസ് ചുമത്തണമെന്ന് കേരളത്തിന് തീരുമാനിക്കാം.