മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തല്‍; നീരിക്ഷക സമിതി പരിശോധനകള്‍ നടത്തി

മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച നീരിക്ഷക സമിതി നിലയ്ക്കലിലും പമ്പയിലും പരിശോധനകള്‍ നടത്തി. സന്നിധാനത്തെത്തിയും സമിതി സ്ഥിതിഗതികള്‍ വിലയിരുത്തും.

നിലയ്ക്കലില്‍ എത്തിയ നിരീക്ഷക സമിതി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ ഒരു മണിക്കൂറോളം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

മകരവിളക്ക് ദര്‍ശനത്തിന് നിലയ്ക്കല്‍ മുതല്‍ പമ്പവരെ 8 ഇടങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെന്നും 4 ലക്ഷം തീര്‍ഥാടകരെ പ്രതീക്ഷിക്കുന്ന മകരവിളക്ക് ദിനം സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ സമിതിയെ അറിച്ചു.

നിലക്കല്‍ ബേസ് ക്യാമ്പില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി.1 000 കെ.എസ്.ആര്‍.ടി.സി ബസ് അധിക സര്‍വീസ് നടത്തുന്നുണ്ട്.

മകരവിളക് ദിവസം കൂടുതല്‍ അയ്യപ്പന്മാര്‍ എത്തുന്നതോടെ വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടാകും എന്നാണ് ദേവസ്വം ബോര്‍ഡ് കണക്കുകൂട്ടുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തുടര്‍ന്ന് മകരവിളക്കിനോടനുബന്ധിച്ച് നിലയ്ക്കല്‍ ബേസ് ക്യാംപില്‍ സജ്ജീകരിച്ച അധിക പാര്‍ക്കിങ് സംവിധാനം നിരീക്ഷണ സമിതി സന്ദര്‍ശിച്ചു.

അതേസമയം മണ്ഡലകാലത്ത് ഉണ്ടായ വലിയ ഗതാഗതക്കുരുക്ക് ഉദ്ദ്യോഗസ്ഥരുടെ പാളിച്ച മൂലമാണ് ഉണ്ടായതെന്ന വിമര്‍ശനം സമിതിയുടെ ഭാഗത്ത് നിന്നുണ്ടായി.

ഇതിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘ വിക്ഷണാടിസ്ഥാണത്തില്‍ പാര്‍ക്കിങ് സ്‌പേസുകള്‍ കംപ്യുട്ടര്‍ വല്‍കരിക്കണമെന്നും
പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെ നിര്‍ത്തി ക്രമീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചു.

തുടര്‍ന്ന് പമ്പയിലേക്ക് പുറപ്പെട്ട സമിതി ഹില്‍ടോപ്പിലേയും പമ്പയിലെ മകര വിളക്ക് വ്യൂ പോയന്റിലേയും ക്രമീകരങ്ങള്‍ സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.സമിതി സന്നിധാനത്തും ഒരുക്കങ്ങള്‍ വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News