വിവാഹ ദിവസത്തെ കോപ്രായം അതിരുകടന്നു; സഹികെട്ട വരന്‍ ഭക്ഷണം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി; വൈറലാകുന്ന വീഡിയോ കാണാം

വിവാഹ ദിവസത്തില്‍ വരന്റെ സുഹൃത്തുക്കള്‍ കാണിക്കുന്ന പണികള്‍ നമ്മള്‍ സോഷ്യല്‍മീഡിയകളിലൂടെ കാണുന്നത്. അത്തരത്തില്‍ സുഹൃത്തുക്കളുടെ പണി അതിരുകടക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

കല്ല്യാണത്തിന് നീളമേറിയ വലിയ ഇലയിലാണ് വരനും വധുവിനും സദ്യ വിളമ്പിയത്. പതിവുപോലെ സുഹൃത്തുക്കള്‍ അടുത്തു നിന്ന് കമന്റ് പറയുകയും കളിയാക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്.

ഇലയില്‍ വിളമ്പിയ ചോറ് വധു തന്റെ അരികിലേക്ക് മാറ്റി വയ്ക്കുമ്പോഴും വരന്‍ ചിരിക്കുന്നുണ്ട്. എന്നാല്‍ വളരെപ്പെട്ടെന്നാണ് വരന്റെ സ്വഭാവം മാറുകയും ചൂടാവുകയും ചെയ്തത്.

ചോറുള്‍പ്പെടെ മേശ തട്ടി മറിച്ച് ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോകുന്ന വരനെയാണ് പിന്നീട് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here