ജീവനക്കാരന്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ കണ്ട അശ്ലീല ചിത്രം തത്സമയം എത്തിയത് തിരക്കേറിയ നഗരത്തിലെ പരസ്യ സ്‌ക്രീനില്‍; പ്രദര്‍ശനം നടന്നത് 90 മിനിറ്റ്

ബെയ്ജിങിലെ തിരക്കേറിയ തെരുവിലെ പരസ്യ ബോര്‍ഡില്‍ അശ്ലീല ചിത്രം പ്രദര്‍ശിപ്പിച്ചത് ഒന്നര മണിക്കൂര്‍. പരസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ചുമതലയുള്ള ജീവനക്കാരന് പറ്റിയ അബദ്ധമാണ് ഇങ്ങനെ ഒരു സംഭവത്തില്‍ എത്തിച്ചത്.

സ്‌ക്രീന്‍ ഓഫ് ചെയ്തു എന്ന് കരുതി കമ്പ്യൂട്ടറില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുകയായിരുന്നു അദ്ദേഹം. പക്ഷേ സ്‌ക്രീന്‍ ഓഫ് ആയിരുന്നില്ല. ഇയാള്‍ 90 മിനിറ്റ് കണ്ട വീഡിയോ നഗരത്തിലെ മുഴുവന്‍ ആളുകളും കണ്ടു.

ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞതോടെ തെരുവില്‍ വലിയ ആള്‍ക്കൂട്ടം തന്നെ രൂപപ്പെട്ടു. പലരും ഇതിന്റെ ചിത്രങ്ങളും പകര്‍ത്തി. ഇപ്പോള്‍ ചൈനയില്‍ സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ എല്ലാം വൈലറല്‍ ആവുകയാണ്.

മറ്റ് ജീവനക്കാര്‍ എത്തി സ്‌ക്രീന്‍ ഓഫ് ചെയ്തതോടെ ആണ് ഈ പ്രദര്‍ശനം അവസാനിച്ചത്. പ്രാദേശിക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel