അലോക് വര്‍മയെ സിബിഐ തലപ്പത്തു നിന്നും മാറ്റി

ന്യൂഡല്‍ഹി: അലോക് വര്‍മയെ സിബിഐ തലപ്പത്തു നിന്നും മാറ്റി. സെലക്ഷന്‍ സമിതി യോഗത്തിലാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനമായത്.

അതേസമയം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചു. അലോക് വര്‍മയെ നിയമിക്കാന്‍ നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, ചീഫ് ജസ്റ്റീസിനു പകരം നിയുക്തനായ ജസ്റ്റീസ് എ.കെ. സിക്രി എന്നിവരടങ്ങിയ സമിതിയാണ് തീരുമാനമെടുത്തത്.

പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. അലോക് വര്‍മയ്‌ക്കെതിരായ കേസില്‍ വാദം കേട്ടു വിധി പറയുന്ന സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ നിശ്ചയിക്കാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി വിട്ടുനിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News