കൈരളി ടിവി ക്യാമറാവുമണ്‍ ഷാജിലയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു

വട്ടിയൂര്‍ക്കാവ് വാഴമുട്ടം സ്വദേശിയായ സന്തോഷിനെയാണ് പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തത്. ബിജെപിയുടെ സമരത്തിനിടെയാണ് ഷാജില അടക്കമുളള മാധ്യമ പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘം ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. വിമല്‍, അനീഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് മറ്റൊരു കേസില്‍ വഞ്ചീയൂര്‍ പോലീസിന്റെ പിടിയിലായത്.

കണ്‍ടോണ്‍മെന്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരും അക്രമി സംഘത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കണ്‍ടോണ്‍മെന്റ് എസ്‌ഐ ഷാഫി പീപ്പിളിനോട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News