ശോഭ വെല്ലുവിളിച്ചത് വെറുതെയായി; അവസാനം പിഴയടച്ച് തലയൂരി; ഹൈക്കോടതിയില്‍ കെട്ടിവെച്ചത് 25000 രൂപ

കൊച്ചി: ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടിയുള്ള ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയതിനോടൊപ്പം അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ശോഭയില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാന്‍ വിധിച്ചിരുന്നു.

ഡിസംബര്‍ 4ന് ഹൈക്കോടതി ഹര്‍ജി തള്ളിയതിനോടൊപ്പം വികൃതമായ ആരോപണമാണ് ശോഭ സുരേന്ദ്രന്റേതെന്നും വിമര്‍ശിച്ചിരുന്നു. വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ശോഭയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഹര്‍ജി നിയമപരമായി എവിടെയും നിലനില്‍ക്കില്ല. ഹര്‍ജിക്കാരി എവിടെയും പരാതിയും നല്‍കിയിട്ടില്ലെന്നും കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം താന്‍ പിഴയടക്കില്ലെന്നും, സുപ്രീംകോടതിയില്‍ പോകുമെന്നാണ് അന്ന് വിധി വന്നതിനു ശേഷം ശോഭ പ്രതികരിച്ചത്. യാതൊരു കാരണവശാലും പിഴ അടയ്ക്കില്ലെന്നും സുതാര്യമായിത്തന്നെ കേസ് മുന്നോട്ട് കൊണ്ടുപോകുമെന്നും ശോഭ അന്ന് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here