ആര്‍ത്തവ അയിത്തത്തിന്റെ പേരില്‍ യുവതിയെ വീടിന് പുറത്ത് കിടത്തി; യുവതിക്കും രണ്ട് കുട്ടികള്‍ക്കും ദാരുണ അന്ത്യം

ആര്‍ത്തവ അയിത്തത്തിന്റെ പേരില്‍ യുവതിയെ വീടിന് പുറത്ത് കുടിലിനുള്ളില്‍ താമസിപ്പിച്ചു. വിഷപ്പുക ശ്വസിച്ച് യുവതിയും രണ്ട് കുട്ടികളും ശ്വാസം മുട്ടി മരിച്ചു. നേപ്പാളിലെ ബജുരയിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരിയായ അംബ ബൊഹ്‌റയും 12 ഉം 9ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുമാണ് മരണപ്പെട്ടത്.

ആര്‍ത്തവമായതിനെ തുടര്‍ന്ന് ഭര്‍തൃ വീട്ടുകാരാണ് വീടിനടുത്തുള്ള ചെറിയ കുടിലിലേക്ക് ഇവരെ മാറ്റിയത്. തണുപ്പകറ്റാനായി കുടിലിനുള്ളില്‍ തീയിട്ടിരുന്നു. ഇതിലെ വിഷ പുക ശ്വസിച്ചാണ് ഇവര്‍ ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

ഇവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാവുകയെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News