സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന ആ‍‍വശ്യം; ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും

സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് ആസ്ഥാനയ്‌ക്കെതിരായ എഫ് ഐ ആര്‍ രജിസ്റ്റര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും.

എ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസ്തനായും കേസിലെ മറ്റൊരു പ്രതി ഡിസിപി ദേവേന്ദ്ര കുമാറും നൽകിയ ഹര്‍ജികളിൽ ഉച്ചക്ക് 2.15നാണ് വിധി പറയുക.

മാംസ വ്യാപാരി മോയിൻ ഖുറേഷിക്കെതിരായ കള്ളപ്പണ കേസിൽ പ്രതിചേർക്കാതിരിക്കാൻ ഹൈദ്രബാദ് സ്വദേശിയായ സതീഷ് സനയിൽ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്.

സിബിഐ തലപ്പത്തു തർക്കങ്ങൾ മൂർച്ഛിക്കാൻ കാരണമായത് ഈ കേസാണ്. മുൻ സിബിഐ ഡയറക്ടർ അലോക് വർമ വ്യക്തി വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചതാണ് കേസെന്നു വാദത്തിനിടെ ഇരുവരും ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News