വേനല്‍ കടുത്തു; വായിക്കമ്പയിലേക്ക് വിലാസിനി ശലഭങ്ങള്‍ വിരുന്നെത്തി

ഇത്തിള്‍ കണ്ണികളെ ആശ്രയിച്ച് കഴിയുന്ന അപൂര്‍വ്വം ജീവികളില്‍ ഒന്നാണ് വിലാസിനി ചിത്ര ശലഭങ്ങള്‍. വയനാട്ടിലാണ് ധാരാളം കാണുന്നതെങ്കിലും കേരളത്തിൽ മറ്റിടങ്ങളിലും ഇവ അതിഥികളായി എത്താറുണ്ട്.

വേനല്‍ കടുത്തതോടെ കണ്ണൂർ ഉദയഗിരി വായിക്കമ്പ പുഴയിലും വിലാസിനി ചിത്രശലഭങ്ങൾ ധാരാളമായി എത്തി.

വലുപ്പത്തില്‍ കുഞ്ഞനാണെങ്കിലും സൗന്ദര്യത്തിൽ മുന്നിലാണ് വിലാസിനി ചിത്ര ശലഭങ്ങൾ. ചുവന്ന വലിയ പൊട്ടുകളും സ്വര്‍ണ്ണവര്‍ണ്ണനിറവുമായി പറന്നു നടക്കുന്നത് കണ്ണിന് കുളിർയുള്ള കാഴ്ചയാണ്.

ചിറകു വിടർത്തിയാൽ കാണുന്നത് പൊതുവേ വെളുപ്പോ നീല കലര്‍ന്ന വെളുപ്പോ ആണ്. ചിറകിന്റെ മേല്‍ ഭാഗത്തെ ഇളം പിങ്ക് നിറത്തിലുള്ള പൊട്ടുകള്‍ ആരെയും ആകര്‍ഷിക്കും.

ആതിഥേയ വൃക്ഷങ്ങളുടെ ഭക്ഷണം തട്ടിയെടുത്ത് വളരുന്ന ഇത്തിള്‍കണ്ണികളിലാണ് ഇതിന്റെ ലാര്‍വകള്‍ വളരുന്നത്.ശരീരത്തില്‍ വിഷാംശമുള്ളതിനാല്‍ ഇരപിടിയന്മാര്‍ ഇവയെ ഒഴിവാക്കാറുണ്ട്.

വേനൽ കടുത്തോടെ വെള്ളം തേടി ഉദയഗിരി വായിക്കമ്പ പുഴയിൽ എത്തിയപ്പോൾ നാട്ടുകാർക്കും കൗതുക കാഴ്ചയായി.

അരിപ്പൂ, മാവ്, നായ്ത്തുമ്പ തുടങ്ങിയ സസ്യങ്ങളില്‍ തേന്‍ നുകരാന്‍ എത്തുന്ന ഈ ശലഭങ്ങള്‍ തോട്ടങ്ങളിലും നിത്യ സന്ദര്‍ശകരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News