സ്നേഹവീടൊരുക്കി സിപിഐഎം; കോഴിക്കോട് മേപ്പയ്യൂരിൽ പാവപ്പെട്ട അഞ്ച് കുടുംബങ്ങൾ ഇനി ഈ സ്നേഹത്തണലില്‍

കോഴിക്കോട് മേപ്പയ്യൂരിൽ പാവപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് സ്നേഹവീടൊരുക്കി. സിപിഐ(എം). 6 മാസം കൊണ്ടാണ് നാട്ടുകാരുടെ സഹായവും പാർട്ടി പ്രവർത്തകരുടെ സേവനവും കാരണം വീട് നിർമ്മാണം പൂർത്തീകരിച്ചത്. 5 വീടുകളുടെ താക്കോൽ ജനുവരി 14 ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൈമാറും.

കോഴിക്കോട് ജില്ലയിലെ സി പി ഐ (എം) മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 5 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്.

മേപ്പയ്യൂർ പ്രദേശത്തെ പാവപ്പെട്ട 5 കുടുംബങ്ങൾക്കുള്ള വീടുകൾ സ്നേഹവീട് എന്ന പേരിലാണ് കൈമാറുക.

തയ്യുള്ളതിൽ ബാബു, പാവട്ടുകണ്ടി ബാബു, പടിഞ്ഞാറെയിൽ ബാലകൃഷ്ണൻ, നരിയാമ്പുറത്ത് ലക്ഷ്മി, വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ എന്നിവർക്കാണ് വീട് സ്വന്തമാകുന്നത്.

മരത്തിൽ നിന്ന് വീണ് 15 വർഷമായി അരക്ക് താഴെ തളർന്ന് കിടപ്പിലായ ബാലകൃഷ്ണന് വീട് എന്നത് സ്വപ്നം മാത്രമായിരുന്നു.

എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ 6 മാസം കൊണ്ട് വീട് പൂർത്തിയാക്കാൻ സഹായമായെന്ന് മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി പി രാധാകൃഷ്ണൻ പറഞ്ഞു.

ഒരു ലോക്കൽ കമ്മിറ്റി ഒരു വീട് നിർമ്മിച്ചു നൽകാൻ സി പി ഐ എം സംസ്ഥാന സമ്മേളനമാണ് തീരുമാനം എടുത്തത്. എന്നാൽ ജനങ്ങളുടെ പിന്തുണയിൽ മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റി ഒരേ സമയം 5 വീടാണ് യാഥാർത്ഥ്യമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News