209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദാക്കി; 2011ലെ സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്

കൊച്ചി: പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച 2011ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ഫുള്‍ ബെഞ്ച് റദ്ദാക്കി.

പുറത്തുവിട്ടവരുടെ കാര്യം ഗവര്‍ണര്‍ ആറുമാസത്തിനകം പുനഃപരിശോധിക്കണം. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാരിന് അധികാരമണ്ടെങ്കിലും അതിന് മതിയായ കാരണങ്ങള്‍ വേണമെന്ന് കോടതി വ്യക്തമാക്കി.

2011 ലെ ശുപാര്‍ശയില്‍ മതിയായ കാരണങ്ങളില്ലന്നും കോടതി വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News