കോണ്‍ഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാന്‍ കേന്ദ്രത്തില്‍ ഭരണമാറ്റം നടക്കില്ലെന്നും സമാന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുമായി ഒന്നിച്ച് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കേണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ എകെ ആന്‍റണി.
ഈ വർഷം കുരുക്ഷേത്ര യുദ്ധത്തിന്റെ വർഷമാണ്. ഭരണഘടനയും ദേശീയ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള യുദ്ധമാണ് നടക്കുന്നത് ഇപ്പോള്‍ നടക്കുന്നത്.
ഇത്തവണ കൈപിഴ പറ്റിയാൽ തകരുക ഇന്ത്യൻ ഭരണഘടനയാകും. കോൺഗ്രസ് ബഹുജന പിന്തുള്ള വീണ്ടെടുക്കണം.
സിനിമ നടമാരെ വെല്ലുന്ന അഭിനയത്തിലൂടെയാണ് മോദി കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. കോൺഗ്രസ് ഒറ്റക്ക് വിചാരിച്ചാൽ മാത്രം ഭരണമാറ്റം സാധ്യമല്ല മോദി ഭയക്കുന്ന നേതാവായി രാഹുൽ ഗന്ധി മറിയെന്നും എകെ ആന്‍റണി പറഞ്ഞു.
ഭരണമാറ്റത്തിന് കോൺഗ്രസ് വിട്ട് വീഴ്ച്ചക്ക് തയ്യാറാണ്. സഹകരിക്കാൻ കഴിയുന്നവരുമായി ധാരണയുണ്ടാകും.
കേരളത്തിൽ പരമ്പരാഗത കോൺഗ്രസ് വോട്ട് നഷ്ടമായിട്ടുണ്ട് എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ഇവരെ തിരിച്ച് കൊണ്ട് വരാനും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും കഴിയണം.
ഏതാനും നേതാക്കാൾ കൂടിയിരുന്ന് സ്ഥാനാർത്ഥി നിർണ്ണയിക്കൽ ഇനി ഉണ്ടാകില്ല. ഫെബ്രവരിയിൽ ലോകസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here