
അയോഗ്യനാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ ഉത്തരവ് ആവര്‍ത്തിച്ചു സുപ്രീംകോടതി. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും കോടതി ഉത്തരവിട്ടു. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.
തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയ സംഭവത്തില്‍ കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മുന്‍ ഉത്തരവ് ആവര്‍ത്തിച്ചു സുപ്രീംകോടതി.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും ഉത്തരവിട്ടു. നിയമസഭ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന മുന്‍ ഉത്തരവും കോടതി ആവര്‍ത്തിച്ചു.
അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സി പി ഐ എം പ്രവര്‍ത്തകന്‍ ടി വി ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഷാജിയുടെ തെരെഞ്ഞെടുപ്പ് റദ്ദാക്കി രണ്ടാമെത്തെ ഉത്തരവ് പുറപ്പടിവിച്ചത്.
എതിര്‍ സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനെതിരായ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി നേരത്തെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.
അഴീക്കോട് തെരഞ്ഞെടുപ്പും, എം.എല്‍.എ സ്ഥാനവും റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഷാജി സമര്‍പ്പിച്ച രണ്ടു ഹര്‍ജികളും ഒരുമിച്ചു പരിഗണിക്കാന്‍ ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് നേട്ടത്തിനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന ലഘുലേഖ പ്രചരിപ്പിച്ചതിനാണ് കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.
അമുസ്ലിമിന് വോട്ടുചെയ്യരുതെന്നും അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണെന്നും മുസ്ലീമായ ഷാജിക്ക് വോട്ടുചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചുള്ള ലഘുലേഖയാണ് ഷാജി വിതരണം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here