റോഡ് കൈയ്യേറി പൊതുയോഗം നടത്തിയതിന്റെ പേരില്‍ സംയുക്ത ട്രേഡ് യൂണിയന്‍ മുന്നണിക്കെതിരെ കേസ് എടുത്ത പോലീസ് ബിജെപികാര്‍ക്കെതിരെ കേസ് എടുക്കാത്തത് എന്തെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടി.
സെക്രട്ടേറിയറ്റിനു മുന്നിലെ റോഡ് പൂര്‍ണമായും കയ്യേറി സ്റ്റേജ് കെട്ടി ലൗഡ് സ്പീക്കറും ഉപയോഗിച്ച് ബിജെപി സമരം നടത്തുന്നത് ചില പൊലീസ് ഓഫീസര്‍മാര്‍ക്ക് പരാതിയില്ലാത്തെന്താണെന്ന് ശിവന്‍കുട്ടിയുടെ ചോദ്യം.
സമരം തുടങ്ങിയ ദിവസം മുതല്‍ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്തവണ്ണം തടസ്സമുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഈ വസ്തുതകള്‍ ചില മാധ്യമങ്ങളും പോലീസ് ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുകയാണ്.
ഇത് പക്ഷപാതപരവും രാഷ്ട്രീയ ദുഷ്ടലാക്കോടെ കൂടിയുമാണ്. അടിയന്തരമായി ഇത്തരം കാര്യങ്ങളില്‍ കേസ് എടുത്ത് തുല്യനീതി ഉറപ്പ് വരുത്തണമെന്ന് ശിവന്‍കുട്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.