അസാധുവാക്കിയ നോട്ട് മാറി നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും 60 ലക്ഷം തട്ടിയെടുത്ത ഗായിക അറസ്റ്റില്‍. ഇരുപത്തിയേഴുകാരിയായ ഷീല രാഘവാണ് രണ്ടു വര്‍ഷത്തിന് ശേഷം അറസ്റ്റിലാവുന്നത്. ഹരിയാനയില്‍ 500, 1000 നോട്ട് നിരോധിച്ച സമയത്തായിരുന്നു സംഭവം. ഇവരുടെ സുഹൃത്ത് പവന്‍ നേരത്തെ പിടിയില്‍ ആയിരുന്നു.
രാംലീല മൈതാനത്ത് നടന്ന ഒരു പരിപാടിക്ക് ഇടയില്‍ ആണ് ഷിഘ പാരമിലിട്ടറി ഉദ്യോഗസ്ഥനെ കണ്ടുമുട്ടിയതും നോട്ട് അസാധുവാക്കിയത് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഉദ്യോഗസ്ഥനെ സഹായിക്കാം എന്ന് പറഞ്ഞതും.
തുടര്‍ന്ന് ഇയാളില്‍ നിന്നും വാങ്ങിയ പണവുമായി ഇരുവരും മുങ്ങുകയായിരുന്നു. ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ ആണ് പവന്‍ അറസ്റ്റിലായത് പക്ഷേ രണ്ടു വര്‍ഷത്തിന് ശേഷമാണ് ശിഖ പിടിയിലാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here