അയോധ്യയില്‍ രാമക്ഷേത്രം എത്രയും വേഗം നിര്‍മ്മിക്കണമെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുമെന്ന വ്യക്തമായ സൂചന നല്‍കി ബി ജെ പി. അയോധ്യയില്‍ രാമക്ഷേത്രം എത്രയും വേഗം നിര്‍മ്മിക്കണമെന്നാണ് ആഗ്രഹമെന്ന പ്രസ്താവന ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കിയായിരുന്നു ഷായുടെ പ്രസ്താവന.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷ ആസ്തമിച്ചതോടെയാണ് അയോദ്ധ്യ വിഷയം വീണ്ടും ചര്‍ച്ചയാക്കാന്‍ ബിജെപി ഒരുങ്ങുന്നത്. അയോധ്യയില്‍ എവിടെയാണോ ക്ഷേത്രം ഉണ്ടായിരുന്നത് അവിടെ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹമെന്നായിരുന്നു അധ്യക്ഷന്‍ അമിത് ഷാ ദേശീയ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞത്.

സുപ്രീം കോടതിയില്‍ നിന്ന് ഉടന്‍ വിധി ഉണ്ടാകണം എന്ന് ബിജെപി ആഗ്രഹിക്കുന്നു. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് അമിത് ഷാ പറഞ്ഞു. ക്ഷേത്രം നിര്‍മിക്കുമെന്ന് മുന്‍പും പറഞ്ഞിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്ന ദേശീയ കൗണ്‍സിലിലാണ് അമിത് ഷായുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കിയായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഉത്തര്‍പ്രദേശില്‍ മഹാസഖ്യം വരുന്നതോടെ ധ്രുവീകരണമില്ലാതെ നേട്ടമുണ്ടാക്കാനാകില്ലെന്ന് ബിജെപി മനസ്സിലാക്കിയിട്ടുണ്ട്. ഇതിന്റെ കൂടി വെളിച്ചത്തിലാണ് അയോധ്യവിഷയം വീണ്ടും ചര്‍ച്ചയാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News