സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകളെ പരിഹസിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകളെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളെ കാട്ടാന കുത്തിക്കൊന്നാലും ഹര്‍ത്താലുണ്ടോയെന്ന് ജനങ്ങള്‍ ചോദിക്കുന്ന അവസ്ഥയായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിച്ചുവെന്ന് തലസ്ഥാനത്ത് ആരംഭിച്ച പുഷ്‌പോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ചാണ് കനകക്കുന്നില്‍ വസന്തോത്സവത്തിനു തിരിതെളിഞ്ഞത്.

ഈ മാസം20 വരെ കനകക്കുന്നില്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്‌പോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഹര്‍ത്താലുകളെ പരിഹസിക്കുകയും ചെയ്തു.

വസന്തോത്സവത്തില്‍ പതിനായിരക്കണക്കിന് ഇനം പൂക്കളും ചെടികളുമാണ് ഒരുക്കിയിരിക്കുന്നത്. ഓര്‍ക്കിഡ്, ബോണ്‍സായി, ആന്തൂറിയം ഇനങ്ങളുടെ പവലിയന്‍, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന വനക്കാഴ്ച, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തയ്യാറാക്കുന്ന ജലസസ്യങ്ങളുടെ പ്രദര്‍ശനം, തുടങ്ങിയവ വസന്തോത്സത്തിന്റെ പ്രത്യേകതകളാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News