ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വെറും അഞ്ച് മിനുട്ടോ. സായിപ്പ് അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ഇന്ത്യിലെ പ്രത്യേകിച്ച് കേരളത്തിലെ വിവാഹരീതികള്‍ മനസ്സിലാക്കിയ വ്ലോഗര്‍ തന്‍റെ അതിശയം പങ്കുവെച്ചിരിക്കുകയാണ് തന്‍റെ വീഡിയോയിലൂടെ.

ലോകപ്രശസ്ത വ്ലോഗര്‍ ഡ്രൂ ബിന്‍സ്കിയാണ് ഇന്ത്യന്‍ വിവാഹത്തിന്‍റഎ പ്രത്യേകത ലോകത്തിനു മുന്നില്‍ വെച്ചിരിക്കുന്നത്.

ലോകത്തെ മറ്റെല്ലാ രാജ്യങ്ങളിലും വര്‍ഷങ്ങളുടെ പരിചയത്തിനും സൗഹൃദത്തിനും ഒടുവിലാണ് ജീവിതപങ്കാളിയെ കണ്ടെത്തുന്നത്.

എന്നാല്‍ ഇന്ത്യയില്‍ കേവലം അഞ്ച് മിനുട്ടുകൊണ്ടാണ് യുവാക്കള്‍ ജീവിതപങ്കാളികളെ തെരഞ്ഞെടുക്കുന്നത്. ഡ്രൂ തന്‍റെ വീഡിയോയില്‍ അതഭുതത്തോടെയാണ് ഈ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.

കല്യാണ ബ്രോക്കര്‍മാരാണ് ഇവിടെ അഞ്ച് മനിട്ടുകൊണ്ട് വധുവിനെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാക്കുന്നതെന്നും ഡ്രൂ അതിശയപ്പെടുന്നു.

250 ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടങ്ങളിലെ ജീവിതവും സംസ്കാരവും അവതരിപ്പിക്കുന്ന വ്ലോഗറാണ് ഡ്രൂ ബിന്‍സ്കി.