ഹഡ്കോ വായ്പയുടെ ആദ്യ ഗഡു 375 കോടി വിതരണം ചെയ്തു; ലൈഫ് ഭവനപദ്ധതി അതിവേഗത്തില്‍

ഹഡ്കോ വായ്പയുടെ ആദ്യ ഗഡുവിതരണം ചെയ്തുതുടങ്ങിയതോടെ ലൈഫ‌് ഭവനപദ്ധതി പ്രവർത്തനങ്ങൾ അതിവേഗത്തിലായി.

ആദ്യഗഡു തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം ഉപയോഗിച്ച് നൽകിയതിനാൽ നിർമാണം ആരംഭിച്ചിട്ടുണ്ട‌്. ഹഡ‌്കോ വായ‌്പകൂടിയായതോടെ നിർമാണം അതിവേഗം പൂർത്തീകരിക്കാം.

4000 കോടി രൂപയുടെ വായ‌്പയിൽ 375 കോടി രൂപയാണ‌് തദ്ദേശഭരണ വകുപ്പിന്റെ ധനസ്ഥാപനമായ കെയുആർഡിഎഫ‌്സിയുമായി കരാർ ഒപ്പിട്ട 853 പഞ്ചായത്തിന‌് നൽകിയത‌്.

ഈ തുക ഗുണഭോക്താക്കൾക്ക് വിതരണം ചെയ‌്തുതുടങ്ങി. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതർക്കുള്ള വീടുകളാണ‌് നിർമിക്കുന്നത‌്.

പഞ്ചായത്തുകളിൽ 1,36,000 ഗുണഭോക്താക്കളും നഗരമേഖലയിൽ 50,000 പേരുമാണ‌് ഈ വിഭാഗത്തിൽ. ഗുണഭോക്താവിന‌് നാലുലക്ഷം വീതമാണ് സർക്കാർ സഹായം.

വിദൂരപ്രദേശങ്ങളിലുള്ള പട്ടികവർഗവിഭാഗക്കാർക്ക് ആറുലക്ഷം രൂപ ലഭിക്കും. 4000 കോടി രൂപ ഹഡ‌്കോ വായ‌്പയിൽ 3000 കോടി പഞ്ചായത്തുകൾക്കും 1000 കോടി നഗരസഭകൾക്കുമാണ‌്.

പഞ്ചായത്തുകൾ ഇപ്പോൾ അനുവദിച്ച തുകയുടെ വിനിയോഗ സാക്ഷ്യപത്രം ലഭിച്ചാൽ അടുത്തഗഡു അനുവദിക്കും. നഗരസഭകൾക്ക‌് നടപടിക്രമങ്ങൾ പൂർത്തിയായാൽ പണം അനുവദിക്കും.

പുതുശേരി (പാലക്കാട് –- 2,87,16,000 രൂപ), ബാലരാമപുരം (തിരുവനന്തപുരം–- 2,79,62,000 ), ചേന്നം പള്ളിപ്പുറം (ആലപ്പുഴ–-2,60,36,000 രൂപ ) എന്നിവയാണ‌് വായ്പയുടെ ആദ്യഗഡുവിൽ കൂടുതൽ വിഹിതത്തിന് അർഹരായ പഞ്ചായത്തുകൾ.

ഒരുമനയൂർ (തൃശൂർ), പാങ്ങോട് (തിരുവനന്തപുരം), അഴൂർ തിരുവനന്തപുരം) എന്നിവയാണ‌്. കുറഞ്ഞവിഹിതം കൈപ്പറ്റിയ ആദ്യ മൂന്നു പഞ്ചായത്തുകൾ 4.3,000 രൂപ വീതമാണ‌് ഈ പഞ്ചായത്തുകൾ വായ‌്പയെടുത്തത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News