
എബിഎസ് സുരക്ഷയുമായി പുതിയ ബുള്ളറ്റ് 500 വിപണിയിലെത്തുന്നു. 1.86 ലക്ഷം രൂപ വിലയിലാണ് ബുള്ളറ്റ് 500 എബിഎസ് പതിപ്പ് പുറത്തിരങ്ങിയത്.
2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാക്കിയുള്ള കേന്ദ്ര ഉത്തരവിനെ തുടര്‍ന്നാണ് ബുള്ളറ്റ് 500 -ന് എബിഎസ് നല്‍കിയത്.
രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും ബുള്ളറ്റ് 500 എബിഎസിനുള്ള ബുക്കിംഗ് തുടങ്ങി. 14,000 രൂപയുടെ വില വര്‍ധനവാണ് എബിഎസ് സ്ഥാപിക്കുന്നതിലൂടെ അധികമായ കമ്പനി ഈടാക്കുന്നത്.
എബിഎസ് സംവിധാനം ബൈക്കിന്റെ ബ്രേക്കിംഗ് മികവ് വര്‍ധിപ്പിക്കും. ബുള്ളറ്റ് 350, 350 ES, ക്ലാസിക് 350 മോഡലുകള്‍ക്കാണ് ഇനി എബിഎസ് ലഭിക്കാനുള്ളത്.
എബിഎസ്സ്ഥാപിച്ചതൊഴിച്ചാല്‍ കാര്യമായ മറ്റു മാറ്റങ്ങളൊന്നും ബുള്ളറ്റ് 500 -ന് ഇല്ല. ബൈക്കിലുള്ള 499 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 27.2 bhp കരുത്തും 41.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here