ഇന്ത്യയില്‍ മാരുതി കാറുകളുടെ വില കൂടി; വര്‍ധനവ് പതിനായിരം വരെ

ഇന്ത്യില്‍ പുറത്തിറങ്ങുന്ന മാരുതി കാറുകളുടെ വില കൂട്ടി. വിവിധ മോഡലുകളിലായി പതിനായിരം രൂപ വരെയാണ് വില കൂട്ടിയിരിക്കുന്നത്.

ജനുവരി പത്തു മുതല്‍ പുതുക്കിയ വില പ്രാബല്യത്തിലായി. നിര്‍മ്മാണ ഘടകങ്ങള്‍ക്ക് ചിലവ് ഉയര്‍ന്നതും രൂപയുടെ മൂല്യമിടിഞ്ഞതും ഇന്ധനവിലയില്‍ സംഭവിക്കുന്ന ചാഞ്ചാട്ടങ്ങളുമാണ് വില കൂട്ടാനുള്ള കാരണങ്ങള്‍.

ആള്‍ട്ടോ 800 മുതല്‍ എര്‍ട്ടിഗ വരെയുള്ള എല്ലാ മോഡലുകള്‍ക്കും വില കൂടിയിട്ടുണ്ട്. 7.44 ലക്ഷം രൂപ മുതലാണ് എര്‍ട്ടിഗയുടെ വില. ജനുവരി 23 -ന് പുത്തന്‍ വാഗണ്‍ആര്‍ വില്‍പ്പനയ്ക്കെത്തുന്നുണ്ട്.

1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളാണ് പുതിയ വാഗണ്‍ആറിലുണ്ടാവുക. ചെറിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ നിലവിലേതുതന്നെ.

67 bhp കരുത്തും 90 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും. 89 bhp കരുത്തും 113 Nm torque -മുണ്ട് 1.2 ലിറ്റര്‍ അവകാശപ്പെടും.

സ്വിഫ്റ്റിലെ എഞ്ചിനാണിത്. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് കമ്പനി നല്‍കുക.

വാഗണ്‍ആറിന് പിറകെ ബലെനോ ഹാച്ചബാക്കിനെയും അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കമ്പനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here