പ്രതിഷേധക്കാരെ വെല്ലുവിളിച്ച് തൃപ്തി ദേശായി; ശബരിമലയില്‍ വീണ്ടും എത്തും

ശബരിമല വിഷയത്തിൽ പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഭൂ മാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയിൽ താൻ ദർശനം നടത്തുമെന്നും അതിനു ശേഷം മാത്രമേ പ്രതിഷേധക്കാർ അറിയുകയുള്ളുവെന്നും തൃപ്തി ദേശായി പറഞ്ഞു.

തന്നെ ഫെയ്സ് ബുക്ക് വീഡിയോയിലൂടെയായിരുന്നു തൃപ്തിയുടെ പ്രതികരണം. ശബരിമല മണ്ഡല ഉത്സവകാലത്ത് ദർശനത്തിനെതിയ മാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി സംഘപരിവാർ സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്ന് മടങ്ങിപ്പോയിരുന്നു.

തുടർന്നാണ് സന്നിധാനത്തേക്ക് താൻ വീണ്ടും എത്തുമെന്ന് വെല്ലുവിളി ഉയർത്തി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധക്കാർ അറിയാതെ ആയിരിക്കും സന്നിധാനത്ത് താൻ ദർശനം നടത്തുകയെന്നും 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി മനുഷ്യചങ്ങലയിലൂടെയായിരിക്കുo ദർശനം നടത്തുകയെന്നും ത്യപ്തി വ്യക്തമാക്കുന്നു.

താൻ ഇതിന് ചലഞ്ചായി ആണ് നോക്കി കാണുന്നത്. പ്രതിഷേധിക്കുകയാണെങ്കിൽ അത് ഗാന്ധി മാർഗത്തിലൂടെയാകണമെന്നും അക്രമമല്ല സ്വീകരിക്കേണ്ടതെന്നും തൃപ്തി വ്യക്തമാക്കുന്നത്.

അതേ സമയം താൻ ഉൾപ്പെട്ട സംഘം സന്നിധാനത്ത് ദർശനം നടത്തിയെന്ന വാർത്ത അഭ്യൂഹം മാത്രമാണെന്നും തൃപ്തി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here