യുപിയില്‍ ബിഎസ്പി-എസ്പി മഹാസഖ്യം; പ്രഖ്യാപനം നടത്തിയത് മായാവതിയും അഖിലേഷ് യാദവും ചേര്‍ന്ന്; സഖ്യത്തെ ബിജെപി ഭയക്കുന്നുവെന്ന് മായാവതി

ഉത്തര്‍പ്രദേശില്‍ വലിയ രാഷ്ട്രിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് മായാവതിയും അഖിലേഷും മഹാസഖ്യം പ്രഖ്യാപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 38 സീറ്റുകളില്‍ വീതം ഇരു പാര്‍ടികളും മത്സരിക്കും. കോണ്‍ഗ്രസുമായി സഖ്യമില്ല. പക്ഷെ രാഹുല്‍ഗാന്ധി, സോണിയാഗാന്ധി എന്നിവരുടെ ലോക്സഭാ മണ്ഡലങ്ങളായ റായ്ബറേലിയും, അമേത്തിയിലും കോണ്ഗ്രസിനെതിരെ മത്സരിക്കില്ല. ബിജെപി അധികാരത്തില്‍ എത്തുന്നത് തടയാനാണ് സഖ്യം. മോദിയ്ക്കും അമിത്ഷായ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും മായാവതി പറഞ്ഞു.

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് മായാവതിയും-അഖിലേഷ് യാദവും ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്.പി സഖ്യപ്രഖ്യാപനം നടത്തിയത്.

ബിജെപിയുടെ ദുഷ്ഭരണം നിറുത്തലാക്കാനും ദേശിയ താല്‍പര്യം സംരക്ഷിക്കാനുമാണ് സഖ്യം. ഉത്തര്‍പ്രദേശില്‍ 80 ലോക്സഭാ മണ്ഡലങ്ങളില്‍ 38 സീറ്റില്‍ വീതം ഇരുപാര്‍ടികളും സഖ്യമായി മത്സരിക്കും. ബാക്കി വരുന്ന നാല് സീറ്റില്‍ രണ്ട് അജിത് സിങ്ങിന്റെ ആര്‍എല്‍.ഡിയ്ക്കും രണ്ടെണ്ണം കോണ്‍ഗ്രസിനും നല്‍കും.

സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരുടെ മണ്ഡലങ്ങളായ റായ്ബറേലി,അമേത്തി എന്നിയില്‍ സഖ്യം മത്സരിക്കില്ല.പക്ഷെ കോണ്‍ഗ്രസുമായി സഖ്യമില്ല.അഴിമതി പാര്‍ടിയായ കോണ്ഗ്രസിനെ ഒപ്പം ചേര്‍ക്കാനാവില്ലെന്നും മായാവതി പറഞ്ഞു.ബിജെപി ജാതി അടിസ്ഥാനത്തിലുള്ള പാര്‍ടിയായി മാറി. മോദിയ്ക്കും അമിത്ഷായ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും മായാവതി പറഞ്ഞു.

യുപിയില്‍ ബിജെപിയെ തോല്‍പ്പിച്ച് മോദി അധികാരത്തില്‍ എത്തുന്നത് തടയിടുകയാണ് ലക്ഷ്യമെന്നും അഖിലേഷ് വ്യക്തമാക്കി.2019ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷവും സഖ്യം തുടരുമെന്നും ഇരുവരും വ്യക്തമാക്കി.മൂന്ന് പതിറ്റാണ്ടിന്റെ ഭിന്നിപ്പിന് ശേഷമാണ് ബി.എസ്.പിയും-എസ്.പിയും കൈകോര്‍ക്കുന്നത്.

ഉത്തര്‍പ്രദേശിന്റെ രാഷ്ട്രി സമയവാക്യങ്ങള്‍ക്ക് തന്നെ മാറ്റി എഴുതുന്ന സഖ്യം കോണ്‍ഗ്രസിനെ അവഗണിച്ചു എന്നതും ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News