വിവാഹം എതിര്‍ത്തിന്റെ പേരില്‍ ആത്മഹത്യ ശ്രമം; ഒടുവില്‍ ആശുപത്രിയില്‍ വിവാഹിതരായി

ഹൈദരബാദിലെ ഒരു ആശുപത്രിയില്‍ വെച്ച് വിവാഹിതരായിരിക്കുകയാണ് 19 വയസുള്ള രേഷ്മയും 21 വയസായ നവാസും. ഈ സംഭവത്തിന് പിന്നിലെ കാര്യം അല്പം രസകരവും അതുപോലെ ഭയപ്പെടുത്തുന്ന ഒന്നുമാണ്. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ചാണ് ഇരുവരും ആശുപത്രിയിലായത്.

ഒരു ബോളിവുഡ് ചിത്രം പോലെയാണ് ഇരുവരുടെയും പ്രണയം. രേഷ്മയുടെ ചേച്ചി വിവാഹം ചെയ്തിരിക്കുന്നത് നവാസിന്റെ ചേട്ടനെയാണ്. അവരുടെ വിവഹത്തിന് ഇടക്കാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.

എന്നാല്‍ രേഷ്മയുടെ വീട്ടുകാര്‍ ഇവരുടെ ബന്ധത്തിന് എതിരായിരുന്നു. ഇതില്‍ മനംനൊന്താണ്് പെണ്‍കുട്ടി വിഷം കഴിച്ചത്. ഇതറിഞ്ഞ് ആശുപത്രിയില്‍ എത്തിയ നവാസ് ഡോക്ടറുടെ കയ്യില്‍ നിന്നും രേഷ്മ കഴിച്ച വിഷം തട്ടിയെടുത്ത് കഴിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയ മാതാപിതാക്കള്‍ അവിടെ വെച്ചു തന്നെ അവരുടെ വിവാഹം നടത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here