ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ പ്രശ്നം ദൈവത്തിന്റെ പേരില്‍; തുറന്നടിച്ച് പ്രകാശ് രാജ്

കോഴിക്കോട്: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ നടക്കുന്നത് ദൈവത്തിന്റെ പേരിലാണെന്ന് തുറന്നടിച്ച് നടനും അക്ടിവിസ്റ്റുമായ പ്രകാശ് രാജ്.

ഒരു പ്രളയം കോരളത്തെ ഒന്നാക്കിയപ്പോള്‍ നിങ്ങള്‍ ശബരിമല വിഷയത്തില്‍ തമ്മിലടിക്കുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.

അതേസമയം കേരളത്തിലെ ജനങ്ങള്‍ നല്ലവരാണെന്ന തന്റെ അഭിപ്രായത്തില്‍ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ഇനിയും കേരളത്തിലേക്ക് വരുമെന്നും തനിക്കിവിടെ ഇഷ്ടമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News