ഇന്‍ഡോറില്‍ ഇരുപത്തിരണ്ടു വയസുള്ള യുവതിയെ കൊന്ന കേസില്‍ ബിജെപി നേതാവടക്കം 5 പേര്‍ അറസ്റ്റില്‍. ബിജെപി നേതാവായ ജഗ്ദീഷ് കരോട്ടിയ മക്കളായ അജയ്, വിജയ് വിനയ് സഹായിയായ നീലേഷ് എന്നിവരാണ് പിടിയിലായത്.

കൊല്ലപ്പെട്ട ട്വിങ്കിള്‍ എന്ന യുവതിക്ക് കരോട്ടിയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. തനിക്ക് ജഗദീഷിനൊപ്പം താമസിക്കണം എന്ന് ട്വിങ്കിള്‍ വാശി പിടിച്ചപ്പോള്‍ ആണ് ഇവര്‍ കൊല്ലാന്‍ ഉള്ള പദ്ധതി ആസൂത്രണം ചെയ്തത്.

ട്വിങ്കിളിനെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചു. ഈ സ്ഥലത്ത് നിന്നും യുവതിയുടെ ആഭരണങ്ങള്‍ കിട്ടിയതാണ് കേസില്‍ വഴിത്തരിവായത്.

മലയാളത്തില്‍ നിന്നും റിമേക്ക് ചെയ്യപ്പെട്ട ദൃശ്യം എന്ന സിനിമ കണ്ടാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.