എറണാകുളം പ‍ഴന്തോട്ടം പള്ളിയില്‍ യാക്കൊബായ ഓര്‍ത്തഡോക്സ് തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ‍ുതിയപള്ളിയിലും യാക്കൊബായ വിഭാഗത്തിന് പ‍ഴയ പള്ളിയിലും ആരാധന നടത്താന്‍ ധാരണയായി.

ആര്‍ഡിഒ യുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ യാക്കൊബായ സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ പള്ളിക്ക് മുന്നില്‍ നടത്തിവന്ന ഉപവാസം അവസാനിപ്പിച്ചു.

ഓർത്തഡോക്സ് വിഭാഗം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ പൂട്ടുപൊളിച്ച് പള്ളിയില്‍ പ്രവേശിച്ചതാണ് പഴംതോട്ടം സെൻറ് മേരീസ് പള്ളിയില്‍ ഇരുവിഭാഗവും തമ്മിലുള്ളതർക്കത്തിന് കാരണമായത്.

തുടര്‍ന്ന് യാക്കൊബായ സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ഉപവാസം തുടങ്ങുകയായിരുന്നു.