“ഞാന്‍ വീട്ടില്‍ തന്നെയുണ്ട് കൊല്ലാനാണെങ്കിലും വരാം ഒളിച്ചിരിക്കില്ല” ; നിലപാടില്‍ ഉറച്ചു നിന്ന് സംവിധായകന്‍ പ്രിയാനന്ദന്‍

ശബരിമല വിഷയത്തില്‍ വിവാദപരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ഹിന്ദുത്വ വാദികളില്‍ നിന്നും വിമര്‍ശനം നേരിടുന്ന സംവിധായകന്‍ പ്രിയാനന്ദന്‍ മറുപടിയുമായി രംഗത്ത്.

തന്റെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് ഒന്നു കൂടി വ്യക്തമാക്കുന്നതാണ് പുതിയ പോസ്റ്റ്.
“ഞാന്‍ വീട്ടില്‍ തന്നെയുണ്ട് കൊല്ലാനാണെങ്കിലും വരാം ഒളിച്ചിരിക്കില്ല.    നില
പാട് തന്നെയാണെങ്കിലും” എന്നാണ് അദ്ദേഹത്തിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പ്രിയാനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അയ്യപ്പസ്വാമിയെയും അയ്യപ്പ വിശ്വാസികളായ ഹിന്ദുക്കളെയും മാതൃത്വത്തെയും മറ്റും അപമാനിക്കുന്നതാണെന്ന് കാട്ടി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ നിയമ നടപടിക്ക് ഒരുങ്ങിയിരുന്നു.

പിണറായിയുടെ പിച്ചകാശോ അവാര്‍ഡോ നേടാന്‍ ആണ് അയ്യപ്പസ്വാമിയെ അവഹേളിച്ചതെങ്കില്‍ കാലം മാറിയെന്നും ഗോപലകൃഷ്ണന്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് ശേഷം സംഘപ്രവര്‍ത്തകരില്‍ നിന്നും കടുത്ത ഭീഷണിയും അസഭ്യവര്‍ഷങ്ങളും നേരിടുന്ന സാഹചര്യത്തില്‍ ആണ് പ്രിയാനന്ദന്‍ പുതിയ ഫെയ്‌സ്ബക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here