കൊല്‍ക്കത്ത : ബോളിവുഡ് ചിത്രം ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചു.
കൊല്‍ക്കത്ത നഗരത്തിലെ ക്വസ്റ്റ് മാള്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. സിനിമ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് രാത്രി എട്ടുമണിയോടെ കൊടികളുമായെത്തിയ പ്രവര്ത്തകര്‍ തിയേറ്ററിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. തിയേറ്ററിന് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
പാര്‍ടി നേതാക്കളെ അപമാനിക്കുന്നതാണ് ചിത്രം എന്ന് ആരോപിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.
ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ കഥപറയുന്നതാണ് ചിത്രം. മന്‍മോഹന്‍ സിഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ പുസ്തകം പ്രമേയമാക്കിയാണ് ഒരുക്കിരിക്കുന്നത്.
വിജയ് ഗുട്ടെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍ സിംഗായി വേഷമിട്ടിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here