ബിജെപിയുടെയും ഹിന്ദുത്വവാദികളുടെ ഒരു കടുത്ത വിമര്‍ശകന്‍ ആണ് സിനിമാതാരം പ്രകാശ് രാജ്. തനിക്ക് ലഭിക്കുന്ന അവസരങ്ങളില്‍ എല്ലാം അവര്‍ക്കെതിരെ ശക്തമായി തന്നെ പ്രകാശ് രാജ് തുറന്നടിക്കാറുണ്ട്. ചില സമയങ്ങളില്‍ രസകരമായ ഒറ്റവരികള്‍ കൊണ്ട് മോദിയടക്കം ഉള്ളവരെ നന്നായി ട്രോളാറുമുണ്ട് അദ്ദേഹം. ഇതൊക്കെ കാരണം ആര്‍എസ്എസിന്റെയും മറ്റു കണ്ണില്‍ കരടാണ് പ്രകാശ് രാജ്.
ഇപ്പോള്‍ തൃശൂരില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കാണികളുമായി നടത്തിയ സംഭാഷണത്തില്‍ ആണ് അദ്ദേഹം പുതിയ ഒറ്റവരിയുമായി എത്തിയത്. ഇപ്പോള്‍ പുറത്തു വരുന്ന പൊളിറ്റിക്കല്‍ ബയോപ്പിക്ക് സിനിമകളെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് എന്നുള്ള ചോദ്യത്തിനായിരുന്നു പ്രകാശ് രാജിന്റെ രസകരമായ മറുപടി വന്നത്.
നിങ്ങള്‍ ഉദ്ദേശിക്കുന്ന സിനിമ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ആണെങ്കില്‍, അതൊരു ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ആണെങ്കില്‍ ഈ പ്രൈം മിനിസ്റ്റര്‍ ഒരു ആക്‌സിഡന്റ് ആണെന്നാണ് അദ്ദേഹം നല്‍കിയ മറുപടി.
Get real time update about this post categories directly on your device, subscribe now.