മകരവി‍ളക്ക് ഉത്സവത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പൊലീസും സുരക്ഷാ സേനകളും ജാഗ്രതയില്‍: എ പത്മകുമാര്‍

മകരവിക്ക് ഉത്സവത്തിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ.

പൊലീസും മറ്റ് സുരക്ഷാ സേനകളും ജാഗ്രതയിലാണ്. ശബരിമലയിൽ വരുമാനം കുറവാണെങ്കിലും സർക്കാർ ഒപ്പമുണ്ടെന്ന വിശ്വാസം ഉണ്ട്.

ഈ വിഷു മുതൽ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള യാത്ര സൗചന്യമാക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡെന്നും അദ്ദേഹം പറഞ്ഞു.

മകരവിളക്ക് തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ വകുപ്പ് തല യോഗം വിളിച്ച് ചേർത്തു.

ഒരോ വകുപ്പും നിലവിലെ ക്രമീകരണങ്ങൾ യോഗത്തിൽ വിശദീകരിച്ചു. സന്നിധാനത്ത് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും.

മകരവിളക്ക് ദർശനത്തിനായുള്ള ഭക്തർക്കുള്ള സൗകര്യങ്ങളും പൂർത്തിയായതായും പ്രസിഡന്റ് പ്രതികരിച്ചു. വരുന്ന വിഷുക്കാലം മുതൽ നിലക്കലിൽ നിന്ന് പമ്പയിലേക്കുള്ള യാത്ര അയ്യപ്പന്മാർക്ക് സൗച ന്യമാക്കുന്നതിന്റെ ശ്രമത്തിലാണ് ദേവസ്വം ബോർഡെന്നും.

ചില സംഘടനകളും വ്യക്തികളും ഇതിനായി വാഹനം നൽകാം എന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ വരുമാനം കുറവാണെങ്കിലും സർക്കാർ ഒപ്പമുണ്ടെന്ന വിശ്വാസം ഉണ്ട്.ബജറ്റിന് മുമ്പേ സർക്കാരുമായി ശബരിമലയിലെ വികസനത്തെ കുറിച്ച് ധാരണയിലെത്തും.

പുതിയ കെട്ടിടങ്ങൾ സന്നിധാനത്ത് പണിയില്ലന്നുംനിലവിൽ ക്ഷേത്രത്തോട് ചേർന്ന കെട്ടടങ്ങൾ പൊളിച്ച് മാറ്റാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഭസ്മ കുളവും മണിക്കിണറും നിർമ്മിക്കാൻ ബോർഡ് തയ്യാറെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News