
അഡാര്‍ ലൗ എന്ന ആദ്യ ചിത്രം റിലീസാവുന്നതിന് മുമ്പുതന്നെ ലോക പ്രസിദ്ധിയിലേക്ക് ഉയര്‍ന്നതാരമാണ്, പ്രിയാ വാര്യര്‍. കണ്ണിറുക്കലിലൂടെ പ്രിയ ലോക താരങ്ങളെവരെ കറക്കിയെറിഞ്ഞു. ആദ്യ ചിത്രം റിലീസാവുന്നതിന് മുമ്പുതന്നെ ബോളീവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഇപ്പോള്‍ പ്രിയ.
70 കോടി രൂപ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് ‘ശ്രീദേവി ബംഗ്ലാവ് എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്.
അതിനിടെ, റണ്‍വീര്‍ സിംഗിനൊപ്പമുള്ള ഒരു ചിത്രം പ്രിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ റണ്‍വീറിനൊപ്പമാണോ താരം അരങ്ങേറ്റത്തിനൊരുങ്ങുന്നത് എന്ന അഭ്യൂഹവും നില നില്‍ക്കുന്നു. മുംബൈയില്‍ വച്ച്ഉറി എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്.
With one and only @RanveerOfficial pic.twitter.com/GepYgfUV1d
— Priya Varrier (@priyapvarrier) January 13, 2019
‘ഇതിലും കൂടുതല്‍ ഞാന്‍ എന്താണ് ചോദിക്കേണ്ടത്?’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ പ്രകാശ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം വിക്കി കൗശലിന്റെ കൂടെയുളള ഒരു വീഡിയോയും പ്രിയ പങ്കു വെച്ചിട്ടുണ്ട്
View this post on Instagram??? @priya.p.varrier @vickykaushal09 #vickykaushal #priyavarrier #uri

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here