ഫെയ്‌സ്ബുക്ക് ഫെയ്ക്ക് പ്രൊഫൈലുകള്‍ വച്ച് പുരുഷന്മാരെ പറ്റിക്കുന്നവര്‍ ഒരുപാട് പേരുണ്ട്. സ്ത്രീയാണ് ഒരാളുടെ വീക്ക്‌നെസ് എന്നറിഞ്ഞു കഴിഞ്ഞാല്‍ ഇങ്ങനെയുള്ള ഫെയ്ക്ക് അക്കൗണ്ടുകള്‍ കാശ് വരെ തട്ടിയെടുക്കാറുണ്ട്. പക്ഷേ ഇത്തവണ ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്ന പ്രതിരോധ മേഖലയ്ക്ക് ആണ്. അതേ നമ്മുടെ സ്വന്തം സൈന്യത്തിന്.
അനിക ചോപ്ര എന്ന ഫെയ്ക്ക് പ്രൊഫൈലിലെ സുന്ദരിക്ക് മുന്നില്‍ വീണുപോയത് നിരവധി സൈനിക ഉദ്യോഗസ്ഥര്‍ ആണ്. മിലിറ്ററി നഴ്സിങ് കോര്‍പ്സിന്റെ സൈനിക ക്യാപ്റ്റന്‍ ആണ് അനിക ചോപ്ര എന്ന് പ്രൊഫൈലില്‍ പറയുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇങ്ങനെ ഒരു സ്ത്രീ സൈന്യത്തില്‍ ഇല്ലെന്ന് കണ്ടെത്തി.
പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഒരുക്കിയ പെണ്‍കെണി ആണ് ഇതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. നിര്‍ണായ രഹസ്യവിവരങ്ങള്‍ ഫെയ്‌സ്ബുക്ക് ചാറ്റ് വഴി ഇവരോട് വെളിപ്പെടുത്തിയ ഒരു രാജസ്ഥാന്‍ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അക്കൗണ്ടുമായി ബന്ധം പുലര്‍ത്തിയിരുന്ന 50 പേര്‍ നിരീക്ഷണത്തിലാണ്.
രാജസ്ഥാനിലെ സൈനിക യൂണിറ്റിലെ സോംവീര്‍ സിംങ് ആണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. വരാനിരിക്കുന്ന സൈനിക പദ്ധതികളടക്കമുള്ള കാര്യങ്ങള്‍ ഇവരുമായി പങ്കുവെച്ചിരുന്നു. അനികയെ വിവാഹം ചെയ്യാനായി ഇയാളെ സ്വന്തം ഭാര്യയെ ഡിിവോഴ്‌സ് ചെയ്തിരുന്നു.
അക്കൗണ്ട് നിയന്ത്രിക്കുന്നത് പാകിസ്ഥാനില്‍ നിന്നുമാണെന്ന് വ്യക്തമായി. ടാങ്കിന്റെ ചിത്രങ്ങള്‍, ട്രെയിനിംഗ് നടക്കുന്ന സ്ഥലങ്ങള്‍, ചിത്രങ്ങള്‍ എന്നിവ അവര്‍ ചോദിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.