നോക്കിയ 5.1 പ്ലസിന്റെ വിലകുറച്ചു; ഫോണ്‍ ലഭ്യമാവുക ഓഫ് ലൈന്‍ സ്റ്റോറുകളില്‍

നോക്കിയ 5.1 പ്ലസിന്റെ വിലകുറച്ചു. ഫോണ്‍ ഓഫ് ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാകും. നോക്കിയ 5.1 പ്ലസ് ഓഫ് ലൈന്‍ വില്‍പ്പനയ്ക്ക് എത്തുമ്പോഴാണ് വില കുറയുന്നത്.

ജനുവരി 15 മുതല്‍ ഈ ഫോണ്‍ ഓഫ് ലൈന്‍ സ്റ്റോറുകളില്‍ ലഭിക്കുമെന്നാണ് സൂചന. വിലയില്‍ 400 രൂപയാണ് കുറച്ചതോടെ ഫോണ്‍ 10599 രൂപയ്ക്ക് കടകളില്‍ ലഭിക്കും.

അതേസമയം ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ക്ക് ഫോണിന്റെ വില 10,999 രൂപ തന്നെ ആയിരിക്കും. നോക്കിയ 6.1 പ്ലസ് റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ലഭ്യമായതിന് പിന്നാലെയാണ് നോക്കിയ 5.1 പ്ലസ് കൂടി നോക്കിയ നിര്‍മ്മാതാക്കള്‍ എച്ച്എംഡി ഓഫ് ലൈന്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.
ഫോണിന് സ്‌ക്രീന്‍ നോച്ച് ഉണ്ട്. 2.0 ഒക്ടാകോര്‍ മീഡിയ ടെക് ഹീലിയോ പി60 ആണ് ഫോണിന്റെ പ്രോസസ്സര്‍. 5.86 ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തിലാണ് നോക്കിയ 5.1 പ്ലസ് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News