ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പദത്തിലേറി മലയാളിയായ പ്രീതി ശേഖര്‍

മുംബൈ: ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായി മലയാളിയായ പ്രീതി ശേഖറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ് പ്രീതി.

സുനില്‍ ധനവയാണ് സംസ്ഥാന പ്രസിഡന്റ്. ട്രഷറര്‍ സന്തോഷ് താക്കൂര്‍. പാല്‍ഗഢ് ജില്ലയിലെ വാഡയില്‍ ജനുവരി 11 മുതല്‍ നടന്നുവന്ന സംസ്ഥാനസമ്മേളനം ഞായറാഴ്ച സമാപിച്ചു.

മുംബൈയിലെ വസായിയില്‍ സംഘടന രൂപീകരിച്ചായിരുന്നു പ്രീതിയുടെ തുടക്കം. വിവാഹശേഷം മുംബൈയിലെത്തുന്നതോടെയാണ് ഡിവൈഎഫ്ഐയില്‍ സജീവമാകുന്നത്.

2012ല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. എസ്ബിഐ ജീവനക്കാരിയാണ്. ജില്ലാ പ്രസിഡന്റും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും രണ്ടുതവണ സംസ്ഥാന സെക്രട്ടറിയുമായിട്ടുണ്ട് പ്രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News