ശബരിമലയില്‍ വിശ്വാസത്തിനൊപ്പം അനാചാരങ്ങളും വര്‍ദ്ധിച്ചു വരുന്നു; അനാചാരങ്ങള്‍ കുടുതല്‍ മാളികപ്പുറത്ത്

ശബരിമലയില്‍ വിശ്വാസത്തിനൊപ്പം അനാചാരങ്ങളും വര്‍ദ്ധിച്ചു വരുന്നു. മാളികപ്പുറത്താണ് അനാചാരങ്ങള്‍ കുടുതലായും കാണപ്പെടുന്നത്. അന്യസംസ്ഥാനത്ത് നിന്നുള്ള ഭക്തരാണ് ശബരിമലയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ആചാരങ്ങള്‍ എന്ന പേരില്‍ ചെയ്തു വരുന്നത്.

മരങ്ങളില്‍ തൊട്ടില്‍ കെട്ടുക, ശ്രീകോവിലിന്റെ മേല്‍പ്പുരയിലേക്ക് പട്ടുതുണികള്‍ വലിച്ചെറിയുക മാളികപ്പുറത്തെ മണ്ഡപത്തില്‍ ഭസ്മത്തില്‍ കൈ മുക്കി പതിപ്പിക്കുക ശരണ പാതയുടെ ഓരങ്ങളില്‍ കല്ലുകള്‍ കൂട്ടിവെക്കുക തുടങ്ങിയവ ശബരിമലയില്‍ പതിവായി തുടരുന്ന കാഴ്ചകളാണ്.

യാഥാര്‍ത്ഥ്യത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇവയെല്ലാം എന്നാല്‍ ഭക്തിയുടെ ഉന്മാദത്തില്‍ തീര്‍ത്ഥാടകര്‍ ചെയ്തു കൂട്ടുന്നത് എങ്ങനെയാണ് ഇല്ലാതാക്കുന്നത് എന്ന് മേല്‍ശാന്തിമാര്‍ക്കോ തന്ത്രിക്കോ അറിയില്ല.

കുട്ടികള്‍ ഉണ്ടാകാനും വീട് വെക്കാനും ആഗ്രഹങ്ങള്‍ സഫലമാകാനുമാണ് ഭക്തര്‍ ഇങ്ങനെ ചെയ്തു കൂട്ടുന്നത്. എന്നാല്‍ ഇതിന്റെ പിന്നില്‍ എന്തെങ്കിലും ഐതീഹ്യമുണ്ടോ എന്ന കാര്യം പോലും ഇവര്‍ക്ക് അറിവില്ല.

ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്ന മണിമണ്ഡപത്തില്‍ പോലും ഭസ്മവും കളഭവും വാരി വിതറുകയാണ് തീര്‍ത്ഥാടകര്‍. മുന്‍പ് ആരോ ചെയ്ത കാര്യം ആചാരം എന്ന മട്ടില്‍ ഭക്തര്‍ പിന്തുടരുമ്പോള്‍ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചും ഇതര സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് ബോധവല്‍ക്കരണം നടത്തി തടയാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News