ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ചു ശുദ്ധിക്രിയ ചെയ്ത നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കനക ദുര്‍ഗ്ഗയും ബിന്ദുവും

ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ചു ശുദ്ധിക്രിയ ചെയ്ത നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കനക ദുര്‍ഗ്ഗയും ബിന്ദുവും.

സംഘ പരിവാറിന്റെ ആക്രമണത്തെ ഭയക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.

അയ്യപ്പദര്‍ശനത്തിന് ശേഷം രഹസ്യ കേന്ദ്രത്തില്‍ കഴിയുന്ന കനക ദുര്‍ഗ്ഗയും ബിന്ദുവും ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

അയിത്തത്തിനെതിരെ കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം എന്ന സംഘടന നടത്തിയ പരിപാടിയിലെ രണ്ടാം ദിവസമാണ് അപ്രതീക്ഷിതമായി കനക ദുര്‍ഗ്ഗയും ബിന്ദുവും എത്തിയത്.

പൊലീസിന്റെസംരക്ഷണയില്ലാതെയാണ് എത്തിയതെന്ന് ഇരുവരും പറഞ്ഞു. സംഘ പരിവാര്‍ ഭീഷണികളെ ഭയക്കുന്നില്ലെന്നും പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

തങ്ങള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നട അടച്ച് ശുദ്ധി ക്രിയ നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കനക ദുര്‍ഗ്ഗയും ബിന്ദുവും പറഞ്ഞു.

സംഘപരിവാര്‍ ഭീഷണികളെ വെല്ലുവിളിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തിയ കന കദുര്‍ഗ്ഗയും ബിന്ദുവും ആദ്യമായാണ് ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News