ഇന്ത്യ പ്രസ്സ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ മാധ്യമ രംഗത്തെ മികച്ച സംവാദകനുള്ള പുരസ്‌ക്കാരം കൈരളി ടി വി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ ഏറ്റുവാങ്ങി

അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്സ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ മാധ്യമ രംഗത്തെ മികച്ച സംവാദകനുള്ള പുരസ്‌ക്കാരം കൈരളി ടി വി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ ഏറ്റുവാങ്ങി.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അവാര്‍ഡ് സമ്മാനിച്ചു. 25000 രൂപയും പ്രശംസാ ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അന്യേന്യം എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് ചന്ദ്രശേഖരനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഡോ.ഡി ബാബു പോള്‍, കെ എം റോയ് എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മാതൃഭൂമിയിലെ ഉണ്ണിബാലകൃഷ്ണന് മാധ്യമരത്‌നം അവാര്‍ഡ്, ജോസി ജോസഫിന് മാധ്യമശ്രീ പുരസ്‌കാരം, ഉള്‍പ്പെടെ മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel