തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ദളിത് യുവാവിനെ ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

നെടുമങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ദളിത് യുവാവിനെ ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പോലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ പോലീസിന് കാണിച്ച് കൊടുത്തു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ദീപക്കിനെയാണ് ഒരു സംഘം ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍ ആക്രമിച്ചത്. നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബ് ആക്രമണം നടത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകനായ രതീഷിനെ കഴിഞ്ഞ ദിവസം വീട് വളഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രതീഷിന്റെ വീട് പോലീസിന് കാണിച്ച് കൊടുത്തു എന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകരായ ഒരു സംഘം സ്ത്രീകള്‍ ഇന്ന് ദീപക്കിനെ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ദീപക്കിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ദീപക്ക് തങ്ങളെയാണ് ആക്രമിച്ചതെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്.

ബോംബ് ആക്രമണകേസിലെ പ്രതിയെ പിടികൂടുന്നതിനിടെ ഭാര്യയെയും നവജാതശിശുവിനെയും പോലീസ് ആക്രമിച്ചെന്ന വ്യാജ പ്രചരണം പ്രതിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ദളിത് യുവാവിനെ ഒരു സംഘം ബിജെപി പ്രവര്‍ത്തരായ സ്ത്രീകള്‍ ആക്രമിച്ച ശേഷം സ്വയം ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News