രഞ്ജി ട്രോഫി മുന്‍ താരത്തിന് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ദാരുണാന്ത്യം; മരണം മൈതാനത്ത് കുഴഞ്ഞുവീണ്

പനാജി: രഞ്ജി ട്രോഫി മുന്‍ താരം രാജേഷ് ഗോഡ്ജേ മഡ്ഗാവില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ മൈതാനത്ത് കുഴഞ്ഞു മരിച്ചു. 46കാരനായ താരം ഗോവയ്ക്കായി രണ്ട് രഞ്ജി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

രാജേഷ് തൊണ്ണൂറുകളില്‍ സംസ്ഥാനത്തെ ഏഴ് ഏകദിന മത്സരങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. താരം മൈതാനത്ത് കുഴഞ്ഞുവീണയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൈതാനത്ത് കുഴഞ്ഞുവീഴുമ്പോള്‍ 30 റണ്‍സുമായി നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ ബാറ്റുചെയ്യുകയായിരുന്നു രാജേഷ്. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News