വനിതകള്‍ക്കും ട്രക്കിംഗ് അനുവദിച്ച ആദ്യ അഗസ്ത്യാർകൂട യാത്ര ഇന്നാരംഭിക്കും; 47ദിവസത്തെ യാത്രക്ക് രജിസ്റ്റര്‍ ചെയ്തത് 4700 പേര്‍; 100 പേർ വനിതകള്‍; വനിതകളെ തടയും എന്ന് കാണിക്കാര്‍; യാത്രക്ക് കനത്ത സുരക്ഷ

വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള അഗസ്ത്യാർകൂട യാത്ര ഇന്ന് ആരംഭിക്കും. വനിതകള്‍ക്കും ട്രക്കിംഗ് അനുവദിച്ച ആദ്യത്തെ യാത്രയാണിത് . 47ദിവസത്തെ യാത്രക്കായി 4700 പേരാണ് ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിൽ 100 പേർ വനിതകളാണ്.വനിതകളെ തടയും എന്ന് കാണിക്കാര്‍ പ്രഖ്യാപിച്ചിട്ടുളളതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയരിക്കുന്നത്

വനിതകള്‍ക്ക് അഗസ്ത്യാര്‍ക്കൂട യാത്രക്ക് അനുമതി നല്‍കിയ ആദ്യ വനയാത്ര എന്ന പ്രത്യേകതയാണ് ഇത്തവണത്തെ യാത്രക്കുളളത്. 47ദിവസത്തെ യാത്രക്കായി 4700 പേരാണ് ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 100 പേർ വനിതകളാണ്.

വനിതകളെ തടയും എന്ന് കാണിക്കാര്‍ പ്രഖ്യാപിച്ചിട്ടുളളതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയരിക്കുന്നത് യാത്രികർ രാവിലെ 7 മണിയോടെ ബോണക്കാട് എസ്‌റ്റേറ്റിനടുത്തുള്ള പിക് അപ് സ്റ്റേഷനിൽ എത്തിച്ചേർന്ന് പേര് രജിസ്റ്റർ ചെയ്യാനാരംഭിക്കും.

രജിസ്ട്രേഷൻപാസ്സ്, തിരിച്ചറിയൽ കാർഡ് എന്നിവയുടേയും മറ്റ് പരിശോധനകൾക്കും ശേഷം 20 പേരടങ്ങുന്ന 5 ഗ്രൂപ്പുകളായി തിരിച്ചായിരിക്കും യാത്രാനുമതി നൽകുക.ഏട്ടരയോടെ ആദ്യ സംഘം യാത്രതിരിക്കും. ഒരോ സംഘങ്ങളിലും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഗൈഡുമാർ ഉണ്ടാവും.

ബോണക്കാട്ടും അതിരുമല ബേസ് സ്റ്റേഷനിലും ക്യാന്റീൻ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.

വനിത ഗാർഡുമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.മലകയറുന്നവർക്കായി അപകട ഇൻഷുറൻസ് ഏർപ്പാടാക്കിയിട്ടുണ്ട്.അഗസ്ത്യാര്‍ക്കൂട യാത്രക്ക് സ്ത്രീകളെ അനുവദിക്കരുതെന്നാണ് കാണിക്കാരുടെ ആവശ്യം . വനിതകളെ തടയും എന്ന് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News