കോഴിക്കോട് സിപിഐ എം പ്രവർത്തകന്റെ വീടിനുനേരേ ആർഎസ്എസ് ബോംബേറ്

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ സി പി ഐ (എം) പ്രവർത്തകരായ ദമ്പതികളുടെ വിടിനുനേരേ ബോംബേറ്. അയനിക്കാട് പുളിയുള്ളവളപ്പിൽ സത്യൻ – ബീന എന്നിവരുടെ വിടിനു നേരെയാണ് അക്രമം. സംഭവത്തിൽ 3 ആർ എസ് എസ് പ്രവർത്തകരെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി 12 മണിയോടെയാണ് പയ്യോളി അയനിക്കാട് വീടിന് നേരെ ബോംബേറുണ്ടായത്. സി പി ഐ എം പ്രവർത്തകരായ സത്യൻ – ബീന ദമ്പതികളുടെ വീടാണ് അക്രമിക്കപ്പെട്ടത്.  സ്ഫോടനത്തിൽ വീടിന്റെ ജനൽ ജില്ലുകൾ തകർന്നു.

ഫർണിച്ചറുകൾക്കും കേട്പാടുണ്ട്.   ബൈക്കിൽ എത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി ഐ (എം) ആരോപിച്ചു. സത്യൻ സി ഐ ടി യു ചെത്ത് തൊഴിലാളി യൂണിയൻ പ്രവർത്തകനും ഭാര്യ ബീന മഹിളാ അസോസിയേഷൻ വില്ലേജ് കമ്മിറ്റി അംഗവുമാണ്

സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും  പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ആർ എസ് എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്ഷയ്, ഷിന്തിൽ, അഭിമന്യൂ എന്നിവരാണ് പയ്യോളി പോലീസിന്റെ പിടിയിലായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News