
3 ഇഡിയറ്റ്സ്, പികെ, സഞ്ചു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിറാനിയ്ക്കെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്ത്. റണ്‍ബീര്‍ കപൂറിനെ നായകനാക്കി ഹിറാനിയൊരുക്കിയ, സഞ്ചു എന്ന ചിത്രത്തിന്‍റെ ചിത്രീകരണസമയത്ത് തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് ഹിരാനിയ്ക്കൊപ്പം ജോലി ചെയ്തിരുന്ന യുവതിയുടെ വെളിപ്പെടുത്തല്‍.
ആറ് മാസത്തോളം ഹിരാനി പീഡിപ്പിച്ചതായി ചിത്രത്തിന്റെ നിർമാതാക്കൾക്ക് അയച്ച ഇ–മെയിലിൽ യുവതി വ്യക്തമാക്കുന്നു. 2018 നവംര്‍ 3ന് അയച്ച ഇ-മെയിലിലാണ് രാജ് കുമാര്‍ ഹിരാനി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചിരിക്കുന്നത്. എന്‍റെ നിസ്സാഹായാവസ്ഥ ഹിരാനി മുതലെടുക്കുകയായിരുന്നു. എന്നെ ഉപദ്രവവിക്കരുതെന്നും ചെയ്യുന്നതെല്ലാം തെറ്റാണെന്നും പറഞ്ഞെങ്കിലും ഹിരാന്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.
ജോലിയില്‍ നിന്നും പിരിച്ചു വിടുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. ആങ്ങനെയെങ്കില്‍ എന്‍റെ കരിയര്‍ അവിടെ അവസാനിക്കുമായിരുന്നു.
പുറത്തായാൽ ഹിരാനി മോശമാണെന്ന് പറഞ്ഞാൽ ഞാൻ ജോലി അറിയാത്ത ആളാണെന്ന് മറ്റുളളവർ വിശ്വസിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതാണ് അയാള്‍ മുതലെടുത്തത്.
2018 ഏപ്രിൽ 9 നാണ് ചിത്രത്തിൽ സംവിധായകന്റെ സഹായി ജോലി ചെയ്തിരുന്ന തന്നോട് ലൈംഗിക ചുവ കലർന്ന രീതിയിൽ ഹിരാനി ആദ്യമായി സംസാരിച്ചത്.
ധൈര്യം സംഭരിച്ച് ഇതെല്ലാം തെറ്റാണെന്നും അധികാരം ഉപയോഗിച്ച് ഇങ്ങനെ പെരുമാറരുതെന്നും അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്തു. എന്നാൽ അന്ന് രാത്രിയും തുടർന്നുളള ആറുമാസവും താൻ പീഡിപ്പിക്കപ്പെട്ടു. യുവതിയുടെ ആരോപണങ്ങളോട്ഹിരാനി പ്രതികരിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here