നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയം എന്‍ഡിഎ മുന്നണിയെ ഉലച്ചു; കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയം എന്‍ഡിഎ മുന്നണിയുടെ ഭാവി പ്രതീക്ഷകളെ ഉലച്ചുവെന്ന് കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാംവിലാസ് പാസ്വാന്‍ .

മുന്നോക്ക സംവരണത്തിലൂടെ ഇത് മറികടക്കാനുമെന്നാണ് പ്രതീക്ഷ. അതേ സമയം സമാജവാദി-ബിഎസ്പി സഖ്യത്തിന് പിന്തുണയുമായി ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെഡി. തേജസ്വി യാദവ് മായാവതിയുമായി കൂടിക്കാഴ്ച്ച നടത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുടെ ആത്മവിശ്വാസത്തില്‍ കുറവുണ്ടായതായി തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍.

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയം മുന്നണിയെ ഉലച്ചുവെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പാസ്വാന്‍ ചൂണ്ടികാട്ടി. ഇത് മറികടക്കാന്‍ മുന്നോക്ക സംവരണ ബില്ലിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

ഭരണഘടന ഭേദഗതി പാസാക്കിയതിനാല്‍ ബില്ലിന്റെ നിയമസാധുത കോടതിയില്‍ ചോദ്യം ചെയ്യപ്പെടില്ല.വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മുന്നോക്ക സംവരണ നിയമം ഗുജറാത്തില്‍ പ്രാമ്പല്യത്തിലായി.

നിലവില്‍ നടക്കുന്ന നിയമനങ്ങളില്‍ മുന്നോക്ക സംവരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. അതേ സമയം യുപിയില്‍ രൂപീകരിക്കപ്പെട്ട എസ്.പി -ബിഎസ്പി സഖ്യത്തിന് പിന്തുണയേറുന്നു.

ബീഹാറില്‍ നിന്നും ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ പുത്രനുമായ തേജസ്വി യാദവ് ലഖ്‌നൈവില്‍ എത്തി മായാവതിയുമായി കൂടിക്കാഴ്ച്ച നടത്തി. സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. ബീഹാറിലും ബിജെപിയെ തോല്‍പ്പിക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് തേജസ്വി യാദവ് അറിയിച്ചു.

സഖ്യത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട കോണ്ഗ്രസ് സമാജവാദി വിതമ നേതാവായ ശിവപാല്‍ യാദവുമായി ചര്‍ച്ച നടത്തി. ശിവപാലിന്റെ പി.എസ്.പിയ്ക്ക് സീറ്റ് നല്‍കിയ്ക്കും.

തിരഞ്ഞെടുപ്പിന് ശേഷം എസ്.പി-ബിഎസ്.പി പിന്തുണ പാര്‍ലമെന്റില്‍ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ കോണ്‍ഗ്രസുമായി പൂര്‍ത്തിയായി വരുന്നതായി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു.

എട്ട് സീറ്റിലാണ് തര്‍ക്കം. ആകെയുള്ള 48 സീറ്റില്‍ 40 സീറ്റില്‍ ധാരണയായി. അടുത്ത മാസം രണ്ടാം വാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ്ങ് തിയതികള്‍ പ്രഖ്യാപിക്കുമെന്ന് കണക്ക്കൂട്ടലിലാണ് രാഷ്ട്രിയ പാര്‍ടികള്‍. യുപിയ്ക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും സഖ്യചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News