ഇത് എവിടെയോ കണ്ട് പരിചയമുള്ളതുപോലെ……അഡാര്‍ നായിക അടിച്ചുമാറ്റിയ ഈ സെക്സി ഡ്രസ് ഏഴ് വര്‍ഷം മുന്‍പ് മറ്റൊരു നായിക ധരിച്ചത്; വീഡിയോ കാണാം

മുംബൈ: കണ്ണിറുക്കലിലൂടെ പ്രശസ്തയായ പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

സിനിമയുടെ ടീസര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് പ്രിയ ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. ദീപികയുടെ വസ്ത്രവുമായാണ് പ്രിയയുടേതിന് സാമ്യം.

പ്രിയ ധരിച്ച കറുപ്പും സ്വര്‍ണ വര്‍ണവും ചേര്‍ന്ന ഒരു ഗൗണിന് ദീപിക ഒരിക്കല്‍ ധരിച്ച വസ്ത്രവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ബോളിവുഡ് വിനോദ വെബ്സൈറ്റുകള്‍.

2012 ല്‍ വോഗ് മാസികയുടെ ബ്യൂട്ടി പുരസ്‌കാരം വാങ്ങാന്‍ എത്തിയപ്പോഴാണ് ദീപക ഈ വസ്ത്രം ധരിച്ചത്. ഈ രണ്ടു ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

70 കോടി രൂപ മുതല്‍ മുടക്കിലാണ് പ്രിയയുടെ ശ്രീദേവി ബംഗ്ലാവ് ഒരുങ്ങുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News