ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍

ദുബായ് ഏഷ്യാ കപ്പില്‍ തായ്‌ലാന്‍ഡിനെതിരെ മികച്ച വിജയത്തോടെ ആണ് ഇന്ത്യ മത്സരം ആരംഭിച്ചത്.

പക്ഷേ യുഎഇയോട് ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ പ്രീക്വാര്‍ട്ടറിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തുകയാണ് ആരാധകര്‍.

ഇന്ത്യ, യുഎഇ, തായ്‌ലാന്‍ഡ് എന്നീ മൂന്നു ടീമുകള്‍ക്കും പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലവിലുണ്ട്. രണ്ടു കളികളില്‍ നിന്നും നാല് പോയിന്റുള്ള യുഎഇക്കാണ് ഗ്രൂപ്പില്‍ മുന്‍തൂക്കം.

ഇന്ത്യക്കും തയ്‌ലാന്‍ഡിനും ഒരേ പോയിന്റ് ആണെങ്കിലും ഗോള്‍ ശരാശരിയില്‍ ഇന്ത്യ ആണ് മുന്നില്‍.

ബഹ്‌റൈനെതിരെ വിജയിച്ചാല്‍ ഇന്ത്യക്ക് മറ്റു കടമ്പകള്‍ ഇല്ലാതെ കടക്കാം. സമനിലയില്‍ ആയാല്‍ യുഎഇ – തായ്‌ലാന്‍ഡ് മത്സരത്തെ ആശ്രയച്ചായിരിക്കും ഇന്ത്യയുടെ സാധ്യത.

അഥവ തായ്‌ലാന്‍ഡ് ജയിക്കുക ആണെങ്കില്‍ ഇന്ത്യക്കും യുഎഇക്കും നാലു പോയന്റ് വീതമാവും. അങ്ങനെ വന്നാല്‍ മികച്ച ഗോള്‍ ശരാശരി യുഎഇയ്ക്ക് തുണയാവും.

അപ്പോഴും ആദ്യ റൗണ്ടിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്ക് പ്രീ ക്വാര്‍ട്ടറിലെത്താനുള്ള അവസരമുണ്ട്. ഇത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here