കാലം മാറുന്നതിന് അനുസരിച്ച് വിവാഹത്തിന്റെ ക്ഷണിക്കുന്ന രീതികളും മാറും. ഈ ന്യൂജനറേഷന്‍ കാലത്ത് സേവ് ദി ഡേറ്റ് വീഡിയോകളും ഫോട്ടോകളും പലപ്പോഴും വ്യത്യസ്തമാണ്.

അങ്ങനെ വന്ന ഒരെണ്ണം ആണ് ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ ടീസര്‍ പോലെ ചെയ്ത സേവ് ദി ഡേറ്റ് വീഡിയോ. പക്ഷേ അതില്‍ നിന്നുമൊക്കെ വ്യത്യസ്തമായി നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന രീതിയില്‍ ഒരെണ്ണം ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

ഇത് ആദ്യം കാണുന്ന ആര്‍ക്കും ഒരു ടെലിബ്രാന്റ് ഷോ എന്നെ കരുതു. അവസാനം എത്തുമ്പോള്‍ മാത്രമാണ് ഇതൊരു സേവ് ദി ഡേറ്റ് വീഡിയോ ആണെന്ന് മനസിലാവുകയുള്ളു.

ഇത് കഴിക്കുന്ന ഗുണങ്ങളെക്കുറിച്ച് ആദ്യം മുതല്‍ തന്നെ ഒരുപാട് തവണ പറയുന്നുണ്ട്. പക്ഷേ എന്താണ് കഴിക്കേണ്ടതെന്ന് അവസാനം മാത്രമേ പറയു.